ജനറേറ്ററില്ല; എക്സ്റേ പ്രവർത്തനം മുടങ്ങുന്നു

കുന്നംകുളം: ജനറേറ്റർ സൗകര്യം ഇല്ലാത്തതിനാൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം താളംതെറ്റുന്നു. എക്സറേ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം ഇടക്കിടെ മുടങ്ങുന്നത് മൂലം നിത്യേന നിരവധി രോഗികൾ വലയുന്നു. പകൽ കെ.എസ്.ഇ.ബി സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇടക്കിടെ വൈദ്യുതി ഇല്ലാതാകുന്നത് പതിവാണ്. ഡോക്ടറെ കണ്ട ശേഷം മരുന്നിന് കുറിപ്പെഴുതി വാങ്ങാനോ പ്ലാസ്റ്റർ ഇടാനോ കഴിയാതെ പലരും മടങ്ങുന്ന അവസ്ഥയാണ്. ജനറേറ്റർ സൗകര്യം പ്രയോജനപ്പെടുത്തി രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.