കുന്നംകുളം: പ്രളയ ദുരന്തത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്കൊരു കൈത്താങ്ങാവാൻ ഗാനമേള ഒരുക്കി നഗരസഭ. കൗൺസിലർമാരും ജീവനക്കാരും ചേർന്ന് വെള്ളിയാഴ്ച വൈകീട്ട് ബസ്സ്റ്റാൻഡ് പരിസരത്താണ് കരോെക്ക ഗാനമേള ഒരുക്കിയത്. കൗൺസിലർമാരായ ജയ്സിങ് കൃഷ്ണൻ, ബീന ലിബിനി, ജീവനക്കാരായ സതീഷ്, രമ്യ, പ്രവീണ, കുടുംബശ്രീ വൈസ് പ്രസിഡൻറ് സിന്ധു, ജീവനക്കാരുടെ മക്കളും ബന്ധുക്കളും ഗാനങ്ങൾ ആലപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർഥം നടന്ന ഗാനസന്ധ്യ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീത ശശി, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, കൗൺസിലർമാരായ കെ.എ. അസീസ്, ജയ്സിങ് കൃഷ്ണൻ, സെക്രട്ടറി കെ.കെ. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.