ആര്‍ഭാടങ്ങളില്ലാതെ ഗണേശോത്സവം

ഗുരുവായൂര്‍: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ 13ന് നടക്കുന്ന ഗണേശോത്സവത്തി​െൻറ ആര്‍ഭാടങ്ങള്‍ കുറക്കുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് ഭാരവാഹികള്‍ അറിയിച്ചു. നിമജ്ജനത്തിനുള്ള വിഗ്രഹങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. നിമജ്ജനത്തിനു മുമ്പുള്ള പൊതുയോഗത്തിന് പകരം ഗണേശ സഹസ്രനാമ യജ്ഞമാണ് ഇത്തവണ. ആര്‍ഭാടങ്ങള്‍ കുറച്ചുള്ള തുക പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കായി െചലവിടും. പ്രധാന വിഗ്രഹത്തിന് തിങ്കളാഴ്ച വൈകീട്ട് 3.30ന് മഞ്ജുളാല്‍ പരിസരത്ത് സ്വീകരണം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പങ്കെടുക്കും. നിമജ്ജന ഘോഷയാത്ര 13ന് ഉച്ചക്ക് ഒന്നിന് ക്ഷേത്രത്തി​െൻറ കിഴക്കെനടയില്‍ നിന്ന് ആരംഭിക്കും. ചാവക്കാട് ദ്വാരക ബീച്ചിലാണ് നിമജ്ജനം. ജനറല്‍ കണ്‍വീനര്‍ കെ.എസ്. പവിത്രന്‍, പി.ആർ. ഉണ്ണി, ടി.പി. മുരളി, പി. വത്സലന്‍, രഘു ഇരിങ്ങപ്പുറം, മുകുന്ദരാജ, ടി.എന്‍. നാരായണന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.