5200 ഏക്കറിൽ മുണ്ടകൻ നെൽകൃഷിയിറക്കും

വടക്കാഞ്ചേരി: മുണ്ടകൻ കൃഷിയുടെ അനിശ്ചിതത്വത്തിന് വിരാമമിടാൻ ഇറിഗേഷൻ വകുപ്പുമായി ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ 61.4 കി.മീറ്റർ കനാൽ ബണ്ട് നിർമാണവും കനാൽ ശുചീകരണവും നടത്താൻ ഇറിഗേഷൻ കമ്മിറ്റി തീരുമാനിച്ചു. പ്രളയത്തെ തുടർന്ന് തകർന്ന കനാലുകളും ചിറകളും അറ്റകുറ്റപ്പണി നടത്തി വെള്ളം എത്തിക്കുന്നതിന് ടെൻഡർ നടപടി പൂർത്തിയാക്കി മാത്രമെ വെള്ളം നൽകാൻ കഴിയുകയുള്ളൂ വെന്ന് ഇറിഗേഷൻ വകപ്പ് വ്യക്തമാക്കിയതോടെയാണ് മുണ്ടകൻ കൃഷി ഇറക്കുന്നത് അനിശ്ചിതത്വത്തിലായത്. കാർഷിക കലണ്ടർ അനുസരിച്ച് സെപ്റ്റംബർ 30നാണ് മുണ്ടകൻ കൃഷി നട്ട് അവസാനിപ്പിക്കേണ്ടത്. പ്രളയത്തിനുശേഷം വടക്കാഞ്ചേരി പുഴയിലും തോടുകളിലും പാടത്തും വെള്ളം നന്നേ കുറഞ്ഞു. ഇതോടെ കൃഷി ഇറക്കുന്നതിന് വാഴാനിയിൽനിന്ന് വെള്ളം എത്തിക്കണം. ഈ സാഹചര്യത്തിലാണ് ഇറിഗേഷൻ പ്രയോജനപ്പെടുത്തി മുണ്ടകൻ നെൽ കൃഷി ഇറക്കുന്നതിന് ഇറിഗേഷൻ കമ്മിറ്റി തീരുമാനിച്ചത്. 7200 തൊഴിലാളികൾ ഏഴുദിവസം കൊണ്ട് പണി പൂർത്തിയാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീജ, വേലൂർ പഞ്ചായത്ത് പ്രസിഡൻറ് ഷേർലി ദിലീപ് കുമാർ, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ കരീം, എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, എം.ആർ. സോമനാരായണൻ, ഇറിഗേഷൻ അസി. എൻജിനീയർ ടി.കെ. ജയരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.