മാള: ദുരിതാശ്വാസ നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പ്രളയദുരിതരെ നേരിൽ കണ്ട് സമാശ്വസിപ്പിക്കാൻ എത്തിയതായിരുന്നു മന്ത്രി. അന്നമനട വെണ്ണൂപ്പാടം ക്യാമ്പ് മന്ത്രി സന്ദർശിച്ചു. പ്രളയത്തിൽ തകർന്ന 55 വീടുകളിലുള്ളവർ ഇവിടെ താമസിക്കുന്നുണ്ട്. വീട് തകർന്നവർക്ക് സർക്കാർ സഹായം ലഭ്യമാക്കും. ഇതിന് വേഗത കൂട്ടുമെന്നും മന്ത്രി പറഞ്ഞു. പൂവ്വത്തുശ്ശേരി വൈ.എം.സി ഹാളിൽ ഒഡിഷയിൽ നിന്നെത്തി സന്നദ്ധ പ്രവർത്തനം നടത്തിയ ഐ.ടി.ഐ വിദ്യാർഥികളെയും മന്ത്രി കണ്ടു. പാറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് റീന രാജൻ, പഞ്ചായത്ത് അംഗം രജനീ ഉണ്ണി, അഡീഷനൽ ഡയറക്ടർ പി.കെ. മാധവൻ, കളമശ്ശേരി ഐ.ടി.ഐ പ്രിൻസിപ്പൽ രഘുനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.