ജനറൽ ആശുപത്രി

തൃശൂർ: തൃശൂർ യിൽ ദിവസം ചികിത്സക്കായെത്തുന്ന രോഗികളുടെ എണ്ണം 2500. ആശുപത്രിയിൽ ഇത്ര മാത്രം രോഗികളെ ചികിത്സിക്കാൻ വേണ്ട ഡോക്ടർമാരും ജീവനക്കാരും ഇല്ലാതെ വലയുകയാണ്. കോർപറേഷൻ ആശുപത്രി ഏറ്റെടുക്കുമ്പോൾ എണ്ണൂറോളം രോഗികളാണ് ദിവസം ആശുപത്രിയിൽ എത്തിയിരുന്നത്. ആവശ്യത്തിന് ജീവനക്കാരും ഉണ്ടായിരുന്നു. ഇന്ന് കാര്യങ്ങൾ കൈവിട്ട സ്ഥിതിയാണ്. 277 പേരാണ് ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ളത്. പ്രതിദിനം 2000-2500 പേരും ആശുപത്രിയിലെത്തുന്നുണ്ടെന്നാണ് കണക്ക്. മന്ത്രി വി.എസ്. സുനിൽകുമാറി​െൻറ നേരിട്ടുള്ള നിരീക്ഷണത്തിൽ നവീകരണങ്ങൾ ഏറെ നടത്തിയിട്ടുണ്ട്. ആധുനിക ചികിത്സ സൗകര്യങ്ങളും ഉപകരണങ്ങളും സർജറി സംവിധാനങ്ങളും ഒരുക്കി മൾട്ടി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാവുന്നതിലേക്കുള്ള കുതിപ്പിലാണ്. സൗകര്യങ്ങൾ വർധിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കാത്തതാണ് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നത്. പുതിയ തസ്തികകൾ സൃഷ്ടിച്ചാലേ പ്രശ്നം പരിഹരിക്കാനാകൂ. പനിബാധിതർക്ക് പ്രത്യേക വാർഡുണ്ട് -സൂപ്രണ്ട് പനി പടരുന്ന സാഹചര്യത്തിൽ ഇവർക്കായി വാർഡുകൾ ഒരുക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ശ്രീദേവി. കാഷ്വാലിറ്റി ഒ.പി.യിലേക്ക് മൂന്ന് ഡോക്ടർമാരെങ്കിലും വേണം. സ്റ്റാഫ് നഴ്സും നഴ്സിങ് അസിസ്റ്റൻറും ലാബ് ജീവനക്കാരും ഫാർമസിസ്റ്റുകളും അടക്കം ആവശ്യമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.