തൃശൂർ: മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനും ലേഖനത്തിനുമുള്ള 2016, 2017 വർഷത്തെ ഫിലിം ക്രിട്ടിക്സ് അസോസിയേഷെൻറ മണ്ണാറക്കയം അവാർഡ് പ്രഖ്യാപിച്ചു. 2016ലെ മികച്ച ഗ്രന്ഥത്തിനുള്ള അവാർഡ് എം.ഡി. മനോജിെൻറ 'സിനിമയിലെ സംഗീതയാത്രകൾ' എന്ന പുസ്തകത്തിനും 2017ലെ മികച്ച ഗ്രന്ഥത്തിനുള്ള അവാർഡ് ഡോ. അരവിന്ദൻ വല്ലച്ചിറയുടെ '125 വിശ്വേത്തര ചലച്ചിത്രങ്ങൾ' എന്ന പുസ്തകത്തിനും ലഭിച്ചു. രാകേഷ് ആർ. നാഥിെൻറ 'അരവിന്ദൻ കലയും ദർശനവും' 2016ലെ പ്രത്യേക ജൂറി അവാർഡ് നേടി. ബ്ലെയിസ് ജോണിയുടെ 'ചുവന്ന സിനിമയിലെ ഭൂതവർത്തമാനങ്ങ'ളാണ് മികച്ച ലേഖനം. പ്രഫ. ജോർജ് ഓണക്കൂർ, തേക്കിൻകാട് ജോസഫ്, പ്രഫ. ജോസഫ് മാത്യു എന്നിവരടങ്ങുന്ന ജൂറിയാണ് ചലച്ചിത്ര ഗ്രന്ഥം തെരഞ്ഞെടുത്തത്. പ്രഫ. വിശ്വമംഗലം സുന്ദരേശൻ, അഡ്വ. പൂവപ്പിള്ളി രാമചന്ദ്രൻ നായർ, എ. ചന്ദ്രശേഖർ എന്നിവരാണ് ലേഖന ജൂറിയംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.