ഗുരുവായൂര്‍: ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ ഒരുമാസം ശേഷിക്കെ തീർഥാടകരുടെ വാഹന പാര്‍ക്കിങ് അനിശ്ചിതത്വത്തില്‍. കഴിഞ്ഞവര്‍ഷം വരെ ഉപയോഗിച്ചിരുന്ന ദേവസ്വത്തിെൻറയും നഗരസഭയുടെയും പല പാര്‍ക്കിങ് ഗ്രൗണ്ടുകളും അടഞ്ഞുകിടക്കുകയാണ്. തീര്‍ഥാടക നഗരവികസനത്തിനുള്ള 'പ്രസാദ്'പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാലാണ് പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ അടഞ്ഞുകിടക്കുന്നത്. നഗരസഭ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെൻററിെൻറ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ച് വർഷങ്ങളായി പടിഞ്ഞാറെ നടയില്‍ പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് ടൂറിസ്റ്റ് അമിനിറ്റി സെൻററിെൻറ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ദേവസ്വത്തിന് അനുവദിച്ച ബഹുനില പാര്‍ക്കിങ് സമുച്ചയത്തിെൻറ നിര്‍മാണം അടുത്തയാഴ്ച ആരംഭിക്കും. 23.56 കോടി ചെലവിലാണ് തെക്കെനടയിലെ വേണുഗോപാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബഹുനില പാര്‍ക്കിങ് സംവിധാനം വരുന്നത്. നിര്‍മാണം ആരംഭിക്കുന്നതോടെ ഇവിടെ നിലവിലെ പാര്‍ക്കിങ് അവസാനിപ്പിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവസ്വത്തിെൻറ കൈവശമുള്ള പഴയ മായ ബസ്സ്റ്റാന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. തിരുത്തിക്കാട്ട് പറമ്പിലും പാര്‍ക്കിങ് ഉദ്ദേശിക്കുന്നുണ്ടെങ്കിലും അവിടേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുന്നത് പ്രയാസമാണ്. സ്വകാര്യ സ്ഥലത്ത് പാര്‍ക്കിങ് ഒരുക്കി പ്രശ്‌നം മറികടക്കാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നഗരസഭയുടെ ആന്ധ്ര പാർക്കിങ് ഗ്രൗണ്ടിൽ അമൃത് പദ്ധതി പ്രകാരമുള്ള ബഹുനില പാർക്കിങ് സമുച്ചയത്തിെൻറ നിർമാണം ഉടൻ ആരംഭിക്കും. ഇതിനുള്ള സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടി പൂർത്തിയായാൽ നിർമാണം തുടങ്ങും. അതോടെ ആന്ധ്ര പാർക്കിങ് ഗ്രൗണ്ടും താൽക്കാലികമായി അടയ്ക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.