ദേശീയപാത ​പൊളിഞ്ഞു; നവീകരിക്കാമെന്ന അധികൃതരുടെ വാക്കും

ചാവക്കാട്: മുല്ലത്തറ കാപ്പിരിക്കാട് ദേശീയപാതയിലെ ടാറിങ് ബുധനാഴ്ച ആരംഭിക്കുമെന്ന് അധികൃതരുടെ ഉറപ്പ് വെറുതെയ ായി. ചാവക്കാട് നഗരം പുതിയ പാലം കഴിഞ്ഞാൽ മുതൽ മുല്ലത്തറ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെ ദേശീയപാതയുടെ അറ്റകുറ്റപ്പണി തുടങ്ങുമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ദേശീയപാത അധികൃതരാണ് ഉറപ്പ് പറഞ്ഞത്. മഴയായതിനാലാണ് പ്രവൃത്തി ആരംഭിക്കാത്തതെന്നും പണി ആരംഭിക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയാതായും ദേശീയപാത എൻജിനീയർ യോഗത്തിൽ അറിയിച്ചിരുന്നു. യോഗം പിരിഞ്ഞ് മണിക്കൂറിനുള്ളിൽ തന്നെ മണത്തല പള്ളിക്കു മുന്നിലെ കുഴികൾ അടയ്ക്കാൻ ഒരു ലോറി മെറ്റലിട്ട് തുടങ്ങിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അത് അവിടം കൊണ്ടുതന്നെ അവസാനിച്ചു. ബുധനാഴ്ച ടാറിങ് നടക്കുമെന്നും 'മാധ്യമ'ത്തോട് ദേശീയപാത അസി. എക്സി. എൻജീനിയറും വ്യക്തമാക്കിയിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് ആറുവരെ പ്രദേശത്ത് എവിടെയും റോഡ് പണി ആരംഭിച്ചിട്ടില്ല. ദേശീയപാതയിൽ കാപ്പിരിക്കാട് മുതൽ മണത്തല വരെ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി 23.29 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടുണ്ട്. പള്ളിക്കര കുമാരപുരം സബ് കൺസ്ട്രക്ഷൻ എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. മഴ മാറുന്ന മുറക്ക് എത്രയും പെട്ടെന്ന് വർക്ക് തീർക്കുമെന്ന് ഇത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോൾ മറുപടി നൽകിയത്. എന്നാൽ, മഴ അവസാനിച്ച് ആഴ്ചകളായിട്ടും പണി ആരംഭിച്ചിട്ടില്ല. അതേസമയം, ദേശീയപാത മുല്ലത്തറ-കാപ്പിരിക്കാട് മേഖലയിലെ ടാറിങ് വെള്ളിയാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചതായി നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.