ഗുരുവായൂര്‍: പ്രസാദ് പദ്ധതിയില്‍ ദേവസ്വം നിര്‍മിക്കുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയത്തില്‍ 500 ഓളം വാഹനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാം. നാല് നിലകളുള്ള സമുച്ചയത്തിന് 1.60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. താഴത്തെ നില ബസുകള്‍ക്കുള്ളതാണ്. മുകള്‍നിലയിലാണ് കാര്‍, ടെമ്പോ ട്രാവലര്‍ തുടങ്ങിയ വാഹനങ്ങള്‍. ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. 10 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. 23.56 കോടി രൂപയാണ് െചലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി അനുവദിച്ചിട്ടും അനാസ്ഥമൂലം നിർമാണം വൈകുന്നതിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുൻ ദേവസ്വം ഭരണസമിതിയെ പരസ്യമായി വിമർശിച്ചിരുന്നു. ഭരണസമിതി മാറിയശേഷമാണ് ദേവസ്വം പ്രസാദ് പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.