കുട്ടനെല്ലൂർ കോളജിൽ ആക്രമണം-എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്

തൃശൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ ആക്രമണമെന്ന് പരാതി. വ്യാഴാഴ‌്ച ഒന്നരയോെടയാണ‌് സംഭവം. കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ച എസ‌്.എഫ‌്.ഐ സ്ഥാനാർഥികൾ സത്യപ്രതിജ‌്ഞ ചെയ‌്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. വനിത പ്രവർത്തകരെ അസഭ്യം പറയുകയും ചെയ്തു. യൂനിയൻ കൗൺസിലറായ അജയ്, യൂനിറ്റ് കമ്മിറ്റി അംഗം അശ്വിൻ തുടങ്ങിയവർക്ക‌് പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. എ.ബി.വി.പി, കെ.എസ‌്.യു പ്രവർത്തകർ സംഘം ചേർന്ന‌് ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.