മാള: പ്രളയം കയറി ഇറങ്ങി നിരങ്ങിയ ദിനങ്ങളിൽ മേലാം തുരുത്തിെൻറ വാസം എരവത്തൂർ എൽ.പി സ്കൂളിലായിരുന്നു. അതും 12 നാൾ ആയിരങ്ങൾ ഒന്നിച്ച്. ആയിരം വയർനിറക്കാൻ സാധനങ്ങൾ ക്യാമ്പിലേക്ക് ഒഴുകി. അടുപ്പും കൂട്ടി. പക്ഷേ പാചകക്കാരനില്ല. കുഴൂർ പാചക വിദഗ്ധർക്ക് പേരുകേട്ട നാടാണ്. പക്ഷേ, പ്രളയജലം കയറി വഴി മുങ്ങിയതിനാൽ അവരെ വരുത്താനായില്ല. ക്യാമ്പിന് നേതൃത്വം നൽകുന്നവർ തല പുകയുമ്പോഴാണ് മേലാംതുരുത്ത് വെളുക്കത്ത് സുരേഷ് പാചകക്കാരനായത്. . പന്ത്രണ്ടാം നാൾ ക്യാമ്പ് ഒഴിയുന്നതുവരെ പിന്നെ വിശ്രമമുണ്ടായിട്ടില്ല. എന്നല്ല, ഭക്ഷണത്തെ കുറിച്ച് കുറ്റവും കുറവും ഉണ്ടായതുമില്ല. ഓർത്തു വയ്ക്കാൻ സംതൃപ്തി നൽകിയ നല്ലകാലം കൂടിയാണിതെന്ന് സുരേഷ് അടിവരയിടുന്നു. ചോറും സാമ്പാറുമായിരുന്നു പ്രധാന ഭക്ഷണം. ഇടക്ക് മാംസാഹാരവും. അയ്യായിരത്തിലധികം പേർക്ക് ഒരേ സമയം പാചകം ചെയ്യേണ്ടി വന്നു. ക്യാമ്പംഗങ്ങളുടെ സഹകരണത്തോടെ സുരേഷ് തന്നെ 'അടുപ്പത്ത് നിന്നു'. വൈറലായ ഹിന്ദു ക്ഷേത്രത്തിെൻറ ഹാളിൽ മുസ്ലിം പെരുന്നാൾ നമസ്കാരം നടന്നതും ഇവിടെയാണ്. അന്നത്തെ ഭക്ഷണവും സുരേഷാണ് ഒരുക്കിയത്. ക്യാമ്പ് പിരിഞ്ഞ് ആളുകൾ വീടുകളിലേക്ക് മടങ്ങിയെങ്കിലും തങ്ങളെ നാല് നേരവും ഊട്ടിയ പ്രളയകാലത്തെ പാചകക്കാരനെ അവർ മറക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.