മറക്കാനാവില്ല പ്രളയത്തിൽ അവരുടെ പങ്ക്​

കൊടുങ്ങല്ലൂർ: മഹാപ്രളയം ദുരന്തമായി കേരളജനതക്ക് മേൽ പതിച്ചപ്പോൾ പതിവ് ശൈലി വിട്ട് സാഹചര്യത്തെ ഗൗരവപുർവ്വം ഉൾെകാണ്ട് നിലകൊണ്ടവരാണ് വാട്ട്സ്അപ്പ് ഗ്രുപ്പുകൾ. രക്ഷാ പ്രവർത്തന രംഗത്തും പിറകെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വിവിധങ്ങളായ സന്ദേശങ്ങളാൽ സജീവമായ ഗ്രൂപ്പുകളും ഏറെയായിരുന്നു. പ്രളയത്തിൽ മുങ്ങി ജീവിതം പ്രതിസന്ധിയിലായവർക്ക് അതിജീവനത്തി​െൻറ കൈതാങ്ങ് കൂടിയായിരുന്നു മതിലകം മേഖലയിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ. മതിലകം വാർത്ത, കനിവ് എന്നീ ഗ്രൂപ്പുകൾ ഇനിയും അവർക്കിടയിൽ നിന്ന് തിരിച്ച് കയറിയിട്ടില്ല. പാവപ്പെട്ട മനുഷ്യരോടൊപ്പം നിന്ന് സേവനത്തി​െൻറ പുതിയ മാതൃകകൾ രചിക്കുകയാണ് ഇൗ ഗ്രൂപ്പുകൾ. ആദ്യം ഗ്രൂപ്പ് അംഗങ്ങളിൽ പലരും സന്ദേശങ്ങൾ വഴിയും നേരിട്ട് രംഗത്തിറങ്ങിയും രക്ഷ പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിറകെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് മാറി. ക്യാമ്പുകളിലും മറ്റും സഹായം എത്തിച്ചു. ദുഷ്കരമായ ശുച്ീകരണത്തിലേക്കാണ് പിന്നീട് മതിലകം വാർത്ത ഗ്രൂപ്പ് നീങ്ങിയത്. കഴിഞ്ഞ ദിവസം 100 കിടക്കകളും, അത്രതന്നെ കിച്ചൻ കിററുകളും ഗ്രൂപ്പ് വിതരണം ചെയ്തിരുന്നു. ''കനിവ്''ഗ്രൂപ്പി​െൻറ സഹായ ഹസ്തമായി 500 ലേറെ ഭക്ഷ്യകിറ്റുകളും മറ്റു സാധനങ്ങളും ഇതിനകം വിതരണം ചെയ്തു. പുന്നക്കബസാർ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഗങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സമാഹരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.