ഇനിയുള്ള ദിവസങ്ങളാണ് അവർക്ക് നമ്മുടെ സഹായവും സാന്നിധ്യവും വേണ്ടത്. പ്രളയ ദുരിതത്തിൽ കഴിയുന്നവർക്ക് സാമഗ്രികൾ വിതരണം ചെയ്ത് മടങ്ങവെ തെൻറ സുഹൃത്തുക്കളോട് പറഞ്ഞതാണിത്. ദുരന്തത്തിൽ വലഞ്ഞവർക്കായി തന്നെകൊണ്ടാവും വിധം നിശബ്ദമായി സേവനമനുഷ്ഠിക്കുകയാണ് സുനിൽ. കേരളവർമ കോളജ്, എറവ്, ഒളരി, കുട്ടനെല്ലൂർ ഗവ. കോളജ്, അടാട്ട്, ചിറ്റിലപ്പിള്ളി, മാള കൂഴൂർ തുടങ്ങി നിരവധി ക്യാമ്പുകൾ സുനിൽ സന്ദർശിച്ചു. സൃഹൃത്തുക്കളും നാടക പ്രവർത്തകരുമായ കെ.വി. ഗണേഷ്, ഗിരീശൻ മാഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നടി രചന നാരായണൻ കുട്ടി, രാവുണ്ണി എന്നിവരെ പോലുള്ളവരുടെ വാട്ട്സ്ആപ്പ് സന്ദേശം കണ്ട് അവർ സൂചിപ്പിച്ച പ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിഞ്ഞവർക്കും അവശ്യ സാധനങ്ങളെത്തിച്ചു. വസ്ത്രങ്ങളും അതുപോലെയുള്ള സാധനങ്ങളായിരുന്നു പ്രധാനമായും നൽകിയത്. വീട്ടിലേക്ക് മടങ്ങുന്നവർക്കുള്ള സാധനങ്ങളും വാങ്ങി നൽകി. പ്രളയത്തിൽ മുങ്ങിയ നാടക പ്രവർത്തകർക്കും ആശ്വാസമേകി. കൂഴൂരിൽ സംവിധായകൻ സൂരേഷ്, പോണ്ടിച്ചേരി, പുണെ എന്നിവിടങ്ങളിൽനിന്നുള്ള വളൻറിയർമാർ എന്നിവർക്കൊപ്പമായിരുന്നു ക്യാമ്പുകൾ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.