സഹായക്കിറ്റ്​

'ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കായിക പരിശീലനം അടക്കം ഉണ്ടാവുകയില്ല' - വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തി​െൻറ പ്രവേശന കവാടത്തിലെ ബാനറിൽ കാണുന്ന വാചകമാണിത്. ഇനി എന്ന് തുടങ്ങാനാവുമെന്ന് പറയാനുമാവില്ല. വമ്പൻ കുത്തക കമ്പനികളുടെ ഗോഡൗണിന് സമാനമാണ് സ്റ്റേഡിയമിപ്പോൾ. അതെ, സഹായപ്രളയം ഇപ്പോഴും ഇങ്ങോട്ട് ഒഴുകുകയാണ്. പ്രേവശനകവാടത്തിൽ വിതരണത്തിന് സാധനങ്ങൾ എത്തിക്കുന്നവരുടെ തിരക്ക്. ശാസ്ത്രീയമായി അരിയും പലചരക്കും സ്റ്റേഷനറികളും പച്ചക്കറിയും അടക്കം 22 വസ്തുക്കൾ കിറ്റാക്കുന്നത് സ്റ്റേഡിയത്തിനകത്താണ്. പിൻ വാതിലിലൂടെ പട്ടിക അനുസരിച്ച് വിതരണത്തിനായി വിവിധ താലൂക്കുകളിലേക്ക് ഇവ അയക്കുന്നു. എല്ലാം ശൃംഖലപോലെ ഒന്നിന് പിന്നാെല ഒന്നായി ഇടതടവില്ലാതെ പുരോഗമിക്കുന്നു. എല്ലാത്തിനും നേതൃത്വവുമായി ജില്ല പ്ലാനിങ് ഒാഫിസർ ഡോ. എം. സുരേഷ്‌കുമാറുണ്ട്. അദ്ദേഹത്തിന് സഹായികളായി വിവിധ താലൂക്ക് തഹസിൽദാറുമാരുമുണ്ട്. സഹായ പ്രളയം ഒഴുകി എത്തുേമ്പാൾ വിതരണം നടത്തുന്ന കിറ്റുകളുടെ എണ്ണം ലക്ഷം കടക്കുകയാണ്. ബുധനാഴ്ച രാവിലെ വെര 93,050 കിറ്റുകളാണ് വിതരണം ചെയ്തത്. വ്യാഴാഴ്ച ലക്ഷത്തിലേക്കുള്ള പ്രയാണം നടക്കും. ആയിരത്തഞ്ഞൂറോളം ടണ്‍ ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. കഴിഞ്ഞ 23 മുതൽ രാവിലെ ഏഴിനു തുടങ്ങി പലർച്ചെ രണ്ടുവരെ വിതരണ കിറ്റ് ഒരുക്കുകയാണ് അറൂനൂറിൽ അധികം പേർ. ഇരുപത്തിമൂവായിരത്തിലധികം സന്നദ്ധപ്രവര്‍ത്തകരും റവന്യു, പൊലീസ്, എക്സൈസ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും അഹോരാത്രം പരിശ്രമിച്ചാണ് കിറ്റുകള്‍ സമയബന്ധിതമായി തയ്യാറാക്കിയത്. ഗവ. എൻജിനീയറിങ് കോളജിലും കിറ്റുകള്‍ തയ്യാറാക്കി. സാധനക്കൂനകൾക്കിടയിൽ കുട്ടികളും വീട്ടമ്മമാരും പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും അടക്കം ഒത്തൊരുമിച്ച് പണിയെടുക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.