എരുമപ്പെട്ടി: മുട്ടിയ്ക്കലിൽ മൊബൈൽ ടവർ നിർമാണത്തിന് അനുമതി നൽകിയ നടപടിയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസിന് മുന്നിൽ ധർണ നടത്തി. പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട മുട്ടിയ്ക്കൽ മോസ്ക് റോഡിന് സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് റിലയൻസിെൻറ ടവർ നിർമാണം നടക്കുന്നത്. പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചാണ് പഞ്ചായത്ത് ടവർ സ്ഥാപിക്കാൻ അനുമതി നൽകിയതെന്ന് ആരോപിച്ചാണ് നാട്ടുകാർ ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തിയത്. സാമൂഹിക പ്രവർത്തക സുലേഖ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം റീന ജോസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം കെ.വി. രാജശേഖരൻ, രജനി, മഞ്ചേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.