പഴയന്നൂര്‍: വൃക്കകൾ തകരാറിലായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ചെറുകര താഴത്തേതില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സുരേഷാണ് (45) ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നത്. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിന് വിധേയനാകുന്ന സുരേഷിന് വൃക്ക മാറ്റിവെയ്ക്കുകയല്ലാതെ മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിര്‍മാണ തൊഴിലാളിയായ സുരേഷിന് രോഗം കടന്നുവരുന്നത് ഒന്നരവര്‍ഷം മുമ്പാണ്. ഓപ്പറേഷനും തുടര്‍ ചികിത്സയ്ക്കുമായി 25 ലക്ഷം രൂപ ചെലവാകും. നിര്‍ധന കുടുംബാംഗമായ സുരേഷിന് ഇത്രയും ഭീമമായ തുക കണ്ടെത്തുക അസാധ്യമാണ്. ഇപ്പോഴുള്ള ചികിത്സ ചെലവ് നാട്ടുകാരുടെ സഹായസഹകരണങ്ങള്‍കൊണ്ടാണ് നടത്തുന്നത്. പ്രായമായ അച്ഛനുമമ്മയും ഭാര്യയും ഏഴാം ക്ലാസില്‍ പഠിക്കുന്ന മകനുമടങ്ങുന്നതാണ് കുടുംബം. സുരേഷിനെ സഹായിക്കുന്നതിനായി പഞ്ചായത്തംഗം പി.എസ്. സുലൈമാന്‍ ചെയര്‍മാനും സഞ്ജിത് തങ്കപ്പന്‍ കണ്‍വീനറുമായി കനറ ബാങ്കിെൻറ പഴയന്നൂര്‍ ശാഖയില്‍ ചികിത്സ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4667101003493. ഐ.എഫ്.എസ്.സി കോഡ് സി.എൻ.ആർ.ബി0004667. ഫോണ്‍: 9747027776.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.