ക്ഷേത്ര ഇടവഴി കൂടൽമാണിക്യം ദേവസ്വം പൊതുജനങ്ങൾക്ക് തുറക്കും

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തി​െൻറ കിഴക്കേ നടയിൽനിന്ന് തെക്കെ നടയിലേക്ക് എത്താനുള്ള ക്ഷേത്ര ഇടവഴി പൊതുജനങ്ങൾക്ക് ഓട്ടോറിക്ഷയിൽ ഉൾെപ്പടെ ഗതാഗതം ചെയ്യാൻ സൗകര്യമൊരുക്കി തുറക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഭാഗികമായി അടഞ്ഞുകിടക്കുകയായിരുന്നു ഇൗ വഴി. ക്ഷേത്രമതിലിന് കോട്ടം തട്ടാത്ത വിധം ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലും കാൽനടയായും ഗതാഗതത്തിന് സൗകര്യമൊരുക്കണമെന്ന പൊതുജന ആവശ്യം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. ക്ഷേത്രോത്സവം, കർക്കടകമാസം തുടങ്ങി ക്ഷേത്രത്തിന് പരിസരം ഉപയോഗിക്കാൻ ആവശ്യം വരുമ്പോൾ നിയന്ത്രണമുണ്ടാകും. ഇതൊഴികെയുള്ള ദിവസങ്ങളിൽ യഥേഷ്്ടം ഉപയോഗിക്കാൻ അനുവദിക്കാനാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ 11.30ന് ദേവസ്വം അധികൃതരുടെ നേതൃത്വത്തിൽ പൊതുജന സാന്നിധ്യത്തിൽ വഴി തുറന്നു കൊടുക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ്‌ മേനോൻ അറിയിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ക്ഷേത്ര ഇടവഴി ഭാഗികമായി അടച്ചത്. ഇതിനെ തുടർന്ന് പല സംഘടനകളും ഇവിടെ സമര പരിപാടികളും പ്രക്ഷോഭങ്ങളും നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.