ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് എൻ.സി.പിയിലേക്ക്

ഗുരുവായൂര്‍: ദേവസ്വത്തിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനകളിൽ ഒന്നായ എംപ്ലോയീസ് കോൺഗ്രസ് എൻ.സി.പിയുടെ പോഷക സംഘടനയായി മാറുന്നു. 35 വർഷത്തിലേറെ കോൺഗ്രസ് സംഘടനയായി നിലനിന്ന എംപ്ലോയീസ് കോൺഗ്രസ്, എൻ.സി.പിയുമായി ചേർന്ന് പ്രവർത്തിക്കാൻ തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. എംപ്ലോയീസ് കോൺഗ്രസ് പ്രസിഡൻറ് കെ.ആർ. സുനിൽകുമാർ അടക്കമുള്ളവർക്ക് എൻ.സി.പിയിൽ അംഗത്വം നൽകി. ദേവസ്വം ഭരണ സമിതി അംഗം പി. ഗോപിനാഥൻ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. മാത്യു, ട്രഷറർ ബാബു കാർത്തികേയൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കെ. കരുണാകരൻ രക്ഷാധികാരിയും ടി.എൻ. പ്രതാപൻ, തേറമ്പിൽ രാമകൃഷ്ണൻ, പി.ടി. മോഹനകൃഷ്ണൻ എന്നിവർ വിവിധ കാലങ്ങളിൽ പ്രസിഡൻറായും ചരിത്രമുള്ള സംഘടനയാണ് എംപ്ലോയീസ് കോൺഗ്രസ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എംപ്ലോയീസ് കോൺഗ്രസ് പിളർന്ന് ഒരു വിഭാഗം ദേവസ്വം എംപ്ലോയീസ് യൂനിയൻ കോൺഗ്രസ് രൂപവത്കരിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് അനുകൂലികളുടെ രണ്ട് യൂനിയനുകൾ ദേവസ്വത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.