അതിരപ്പിള്ളി: മലക്കപ്പാറ ചെക്ക് പോസ്റ്റിലും വാല്‍പാറ നല്ലമുടി എസ്റ്റേറ്റിലും കാട്ടാനകളുടെ ആക്രമണം. മലക്കപ്പാറയില്‍ ചെക്ക് പോസ്റ്റിന് സമീപം വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാട് വരുത്തി. ബുധനാഴ്ച വെളുപ്പിന് ഒന്നോടെയാണ് മലക്കപ്പാറയില്‍ കാട്ടാനകളെത്തിയത്. ചെക്ക് പോസ്റ്റ് ക്രോസ് ബാര്‍ തകര്‍ത്തു. ഇവിടെ നിര്‍ത്തിയിട്ട കാറുകളുടെ ബോണറ്റില്‍ ചവിട്ടി. വാഹനത്തിൽ ഉറങ്ങിയിരുന്ന തിരുവനന്തപുരം സ്വദേശികള്‍ ഇതോടെ പരിഭ്രാന്തിയിലായി. തുടര്‍ന്ന് നാലോളം കടകള്‍ തകര്‍ത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കറുപ്പസ്വാമിയുടെ റേഷന്‍കട, വിജയകുമാറിെൻറ കോഴിക്കട, ഷാഹുല്ഹമീദിെൻറ പെട്ടിക്കട തുടങ്ങിയവക്ക് കേടുപാട് സംഭവിച്ചു. വാല്‍പാറയില്‍ നല്ലമുടി എസ്റ്റേറ്റിലും കഴിഞ്ഞദിവസം കാട്ടാനകളുടെ ആക്രമണം ഉണ്ടായി. റേഷന്‍കട, പള്ളി എന്നിവ കേടുവരുത്തി. മുരുകാളിയില്‍ നാല് വീടുകളും തകര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.