തൃശൂരിന് കൈത്താങ്ങായി ഒഡിഷയിലെ സൈനികര്‍

തൃശൂർ: ഒഡിഷയില്‍നിന്ന് തൃശൂരിന് കാരുണ്യത്തി​െൻറ കൈത്താങ്ങ്. പ്രളയ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ ഒഡിഷയിലെ ഗോപാല്‍പുര്‍ 28 വായുരക്ഷ റെജിമ​െൻറ് സൈനികരും വായുരക്ഷ കോളജ് വിദ്യാര്‍ഥികളുമാണ് ഒരു ലോറിനിറയെ സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരുലക്ഷം രൂപയുമായി ജില്ലയിലെത്തിയത്. കലക്ടേററ്റിലെത്തിയ സംഘം തുകയും സാധനങ്ങളും കലക്ടര്‍ ടി.വി. അനുപമക്ക് കൈമാറി. കേരളത്തെ പ്രളയം ബാധിച്ചതുമുതൽ 28 വായുരക്ഷ റെജിമ​െൻറ് സൈനികരും കോളജ് വിദ്യാര്‍ഥികളും കേരളത്തിന് കൈത്താങ്ങാകാന്‍ മുന്നിലുണ്ടായിരുന്നു. ജില്ലയിലെ റിട്ട. സൈനിക ഉദ്യോഗസ്ഥരും പങ്കാളികളായി. റിട്ട. സുബേദാര്‍ കെ.ആര്‍. രാജ​െൻറ നേതൃത്വത്തിലായിരുന്നു ഇതി​െൻറ ഏകോപനം. സുബേദാര്‍ ബാലചന്ദ്രന്‍, റെജിമ​െൻറ് ഹവില്‍ദാര്‍ മേജര്‍ കെ.പി. ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലര്‍ച്ച ഗോപാല്‍പുരില്‍നിന്ന് പുറപ്പെട്ടത്. കേണല്‍ വിജയ് ബല്‍റാം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വായുരക്ഷ റെജിമ​െൻറില്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.