അടിയന്തര ദുരിതാശ്വാസം: കാലതാമസം ഒഴിവാക്കണം -എസ്.ഡി.പി.ഐ

തൃശൂർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായമായ 10,000 രൂപ വിതരണം ചെയ്യുന്നതിൽ വരുത്തുന്ന കാലതാമസം ഒഴിവാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി. തൃശൂർ ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരിൽ പകുതിയിലധികം പേർക്കും അടിയന്തര സഹായം ഇതുവരെയും കിട്ടിയിട്ടില്ല. ലഭിച്ചവർക്കാകട്ടെ മുഴുവൻ സംഖ്യയും ലഭിച്ചിട്ടുമില്ല. വിതരണത്തിൽ ഉദ്യോഗസ്ഥർ വരുത്തുന്ന കാലതാമസം ഒഴിവാക്കാനും അർഹരായ മുഴുവൻ പേർക്കും എത്രയും വേഗം സഹായം ലഭ്യമായി എന്ന് ഉറപ്പുവരുത്താനും സർക്കാർ തയാറാവണമെന്നും അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഇ.എം. അബദുൽ ലത്വീഫും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.