തൃശൂർ: ദിവാൻജി മൂലയിലെ വിജയലക്ഷ്മിക്കും മൂന്ന് കുരുന്നുകൾക്കും കാരുണ്യത്തിെൻറ സ്നേഹസ്പർശം. ചൊവ്വാഴ്ച മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത വായിച്ച് അനേകംപേർ വിജയലക്ഷ്മിയെ സഹായിക്കാൻ മുന്നോട്ടുവന്നു. ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങളോടൊപ്പം റെയിൽവേ പുറമ്പോക്ക് കോളനിയിൽ ദയനീയാവസ്ഥയിൽ ജീവിക്കുകയാണ് വിജയലക്ഷ്മി. ഡിലൈറ്റ് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ടി.കെ. അബ്ദുൽ അസീസ് മാള പുത്തൻചിറയിൽ വിജിക്ക് വീടുവെക്കാൻ മൂന്ന് സെൻറ് സ്ഥലവും ഭർത്താവിന് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി അസൂറ അലി, വനിത വിഭാഗം സംസ്ഥാന സമിതി അംഗം ഉമൈറ മുല്ലക്കര, ജമീല കാളത്തോട് എന്നിവർ വിജയലക്ഷ്മിയെയും മക്കളെയും സന്ദർശിച്ച് എല്ലാവർക്കും പുതുവസ്ത്രം നൽകി. കിഴുപ്പിള്ളിക്കരയിൽനിന്ന് ഞൊണ്ടത്ത് പറമ്പിൽ ഷാജഹാൻ, പുതിയവീട്ടിൽ ഷാജി, ബഷീർ കരിപ്പാങ്ങളം, ഫിറോസ് കിഴുപ്പിള്ളിക്കര എന്നിവർ വിജിയെയും കുടുംബത്തെയും സന്ദർശിച്ച് അരിയും പലവ്യഞ്ജനങ്ങളും നൽകി. എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി വിജിക്കും മക്കൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബത്തിന് വസ്ത്രങ്ങളും പണവുമായി ബുധനാഴ്ച വിജിയുടെ വീട്ടിലെത്തുമെന്ന് ജില്ല സെക്രട്ടറി കെ.പി. സന്ദീപ് അറിയിച്ചു. സർക്കാർ തലത്തിലുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിന് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്ത കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിെൻറ ശ്രദ്ധയിൽപെടുത്തിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.