വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂമല ചോറ്റുപാറ സെമിനാരി റോഡിൽ മണ്ണിടിഞ്ഞ പ്രദേശം പി.കെ. ബിജു എം.പി സന്ദര്‍ശിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചിരുന്നു. പൂമലയിലെ ജലസംഭരണിയുടെ പ്രധാന കനാൽ ഇടിയുകയും സമീപത്തെ 11 കെ.വി ലൈനിെൻറ കാലുകള്‍ക്ക് തകരാറു സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പുനർനിർമാണ നടപടി ആവശ്യപ്പെട്ട് എം.പി, കലക്ടർക്ക് കത്ത് നല്‍കി. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ബെന്നി, തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. സുനില്‍കുമാര്‍ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.