ചെറുതുരുത്തി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി നൽകി ദേശമംഗലത്തുനിന്ന് വിണ്ടും നന്മ വാർത്ത. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പരേതനായ നമ്പ്രത്ത് വീട്ടിൽ നാരായണെൻറ ഭാര്യ രുക്മിണി, മകനും മുൻ ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറുമായ എൻ. മണികണ്ഠൻ, സഹോദരങ്ങളുമടക്കം 20 സെൻറ് ഭൂമിയാണ് പ്രളയദുരിതത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കാനായി സൗജന്യമായി നൽകിയത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണന് ഭൂമിയുടെ സമ്മതപത്രം രുക്മിണി കൈമാറി. വാർഡ് അംഗം പി.എൻ. സുധ അധ്യക്ഷതവഹിച്ചു. വരവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു, സി.പി.എം ചേലക്കര ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ, കെ.എസ്. ദിലീപ്, സി.പി.എം ദേശമംഗലം ലോക്കൽ സെക്രട്ടറി എം. സുകുമാരൻ എന്നിവർ സംസരിച്ചു. നേരത്തേ ദേശമംഗലം വാളേരി വീട്ടിൽ ചന്ദ്രമതി 12 സെൻറ് സ്ഥലം പ്രളയദുരിതത്തിൽപെട്ടവരെ സഹായിക്കാൻ സൗജന്യമായി നൽകിയിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.