എക്​സ്​ കോപ്പ്​സ്​ ആയാലും പൊലീസാാ

തൃശൂർ: ആഡംബര വാഹനം വെള്ളത്തില്‍ മുക്കി ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച വെള്ളാനി ഊരാളത്ത് ബിസ്സിയെ പൊലീസ് അറസ്റ്റ് ചെയ്തത് റിട്ട. പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ സംരംഭമായ 'എക്സ് കോപ്പ്സ്' ഇൻവെസ്റ്റിഗേറ്റേഴ്സി​െൻറ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്. ഇന്‍ഷുറന്‍സ് കാലാവധി തീരുന്നതി‍​െൻറ തൊട്ടുമുമ്പുള്ള ദിവസം അപകടം നടന്നതും വാഹനത്തി‍​െൻറ മതിപ്പ് വിലയിൽ വ്യത്യാസം വന്നതും കമ്പനിക്ക് സംശയം ജനിപ്പിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് കമ്പനി തീരുമാനിച്ചു. തുടര്‍ന്ന് എക്സ് കോപ്പ്സിനെ സമീപിക്കുകയായിരുന്നു. 2017 ജൂലൈ 11ന് രാത്രിയാണ് ബിസ്സി ത‍​െൻറ പേരിലുള്ള കെ.എൽ.07 ബി.എസ്-9313 നമ്പര്‍ ബെന്‍സ് കാര്‍ കാഞ്ഞാണി പെരുമ്പുഴയില്‍ വെള്ളം നിറഞ്ഞുകിടന്ന പാടത്തേക്ക് ഓടിച്ചിറക്കി മുക്കിയത്. കാറിന് യുൈനറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ 24.5 ലക്ഷത്തി​െൻറ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. ജൂലൈ 13വരെ ആയിരുന്നു ഇന്‍ഷുറന്‍സ് കാലാവധി. വാഹനത്തിന് ആ സമയത്തെ മതിപ്പ് വില 16 ലക്ഷത്തിൽ താഴെ ആയിരുന്നു. വാഹനം വെള്ളത്തില്‍ മുക്കി മൊത്തം നഷ്ടമായി എന്ന് വരുത്തിയാൽ ഇന്‍ഷുറന്‍സ് തുക മുഴവൻ കിട്ടുമെന്നുള്ള വിശ്വാസത്തിലാണ് ബിസ്സി ഇപ്രകാരം ചെയ്തത്. 2018 ജനുവരിയിലാണ് ഇതേക്കുറിച്ചുള്ള അന്വേഷണം കമ്പനി എക്സ് കോപ്പ്സിനെ ഏൽപിച്ചത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാൻ കൃത്രിമ അപകടം ഉണ്ടാക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2013ല്‍ തൃശൂരിലെ ഒരു മജിസ്ട്രേറ്റിന് വീട് പണിയാനെന്ന വ്യാജേനെ തമിഴ്നാട്ടില്‍നിന്ന് മണല്‍ കടത്തിയതിന് മധുക്കര പൊലീസ് ബിസ്സിയെ അറസ്റ്റ് ചെയ്തതും അന്വേഷണത്തിൽ കണ്ടെത്തി. എക്സ് കോപ്പ്സ് നൽകിയ അന്വേഷണ റിപ്പോര്‍ട്ടി‍​െൻറ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ഈസ്റ്റ് പൊലീസില്‍ പരാതിനൽകി. മുൻ ഡിവൈ.എസ്.പി പി.എം. സുബ്രഹ്മണ്യന്‍, എസ്.പിമാരായ പി.എന്‍. ഉണ്ണിരാജന്‍, പി. രാധാകൃഷ്ണന്‍, എസ്.െഎമാരായ കെ.ജെ. ചാക്കോ, പി. ശങ്കരന്‍കുട്ടി എന്നിവരാണ് എക്സ് കോപ്പ്സ് അംഗങ്ങള്‍. ഇതിൽ അഭിഭാഷകൻ കൂടിയായ രാധാകൃഷ്ണന്‍ ജിഷ കേസിൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനെ സഹായിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.