എല്ലാ കാർഡുടമകൾക്കും അഞ്ചുകിലോ അരി

തൃശൂർ: താലൂക്കിലെ എല്ലാ കാർഡുടമകൾക്കും ആഗസ്റ്റിലെ റേഷനോടൊപ്പം സെപ്റ്റംബർ എട്ടുവരെ അഞ്ചുകിലോ അരി സൗജന്യ റേഷൻ ലഭിക്കും. മുൻഗണന വിഭാഗത്തിന് റേഷൻ കാർഡിലെ ഓരോ അംഗത്തിനും നാലുകിലോ ഗ്രാം അരിയും ഒരു കിലോ ഗോതമ്പും ഒരുകിലോ പഞ്ചസാരയും വൈദ്യുതിയുള്ളവർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് നാല് ലിറ്റർ മണ്ണെണ്ണയും ലഭിക്കും. പൊതുവിഭാഗത്തിലെ ഓരോ അംഗത്തിനും ആറുകിലോ ഭക്ഷ്യധാന്യങ്ങളും ഒരുകിലോ പഞ്ചസാരയും വൈദ്യുതിയുള്ളവർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് നാല് ലിറ്റർ മണ്ണെണ്ണയും ലഭിക്കും. പൊതുവിഭാഗത്തിൽ സബ്സിഡി വിഭാഗത്തിന് ഓരോ അംഗത്തിനും രണ്ടു കിലോ അരിയും ഒരുകിലോ പഞ്ചസാരയും വൈദ്യുതിയുള്ളവർക്ക് ഒരുലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് നാല് ലിറ്റർ മണ്ണെണ്ണയും ലഭിക്കും. അന്ത്യോദയ വിഭാഗത്തിൽപെട്ടവർക്ക് ഓരോ റേഷൻ കാർഡിനും 30 കിലോ അരിയും അഞ്ചുകിലോ പഞ്ചസാരയും വൈദ്യുതിയുള്ളവർക്ക് ഒരുലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് നാലുലിറ്റർ മണ്ണെണ്ണയും ലഭിക്കും. ഇതിൽ വീഴ്ചവരുത്തുന്ന കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൃശൂർ താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പരാതികൾ 0487 2331031, 9188527382 എന്നീ നമ്പറുകളിൽ അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.