തലക്കടിച്ച്​ പരിക്കേൽപിച്ചെന്ന് പരാതി

ആമ്പല്ലൂര്‍: തട്ടിപ്പുകേസിൽപെട്ട പൂമ്പാറ്റ സിനിയുടെ സുഹൃത്തിനെ മകള്‍ തലക്കടിച്ച് പരിക്കേല്‍പിച്ചു. ബുധനാഴ്ച ഉച്ചയോടെ ചിറ്റിശ്ശേരിയിലെ വാടകവീട്ടിലാണ് സംഭവം. പരിക്കേറ്റ ഒല്ലൂര്‍ പി.ആര്‍.പടി സ്വദേശി ഉല്ലാസിനെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീധനത്തി​െൻറ ബാക്കിചോദിച്ചാണ് സിനിയുടെ മകള്‍ അശ്വതി വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന സിനി ഇയാളുമായി ഉണ്ടായ തര്‍ക്കത്തിനിടെ അശ്വതി ഇയാളുടെ തലക്കടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.