കരുവന്നൂർ ബണ്ട്​ പൊട്ടൽ: ഉത്തരവാദികൾ ഇറിഗേഷൻ ഉദ്യോഗസ്​ഥരാണെന്ന്​ ആരോപണം​

തൃശൂർ: പ്രളയത്തെ തുടർന്ന് ആറാട്ടുപുഴ മന്ദാരം കടവിന് സമീപം കരുവന്നൂർ ബണ്ട് പൊട്ടിയതിന് ഇറിഗേഷൻ എക്സി. എൻജിനീയർമാരാണ് ഉത്തരവാദികളെന്ന് ആരോപണം. മൂർക്കനാട് പുത്തൻ വീട്ടിൽ ശാകംഭരിയിൽ പി. പ്രമോദ് കലക്ടർക്ക് നൽകിയ പരാതിയിലാണ് ആരോപണം. ദുരന്ത നിവാരണ നിയമവും മറ്റു നിയമങ്ങൾ പ്രകാരവും ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ബണ്ട് പൊട്ടിയത് മൂലമുണ്ടായ കോടികളുടെ നഷ്ടം ഇവരുടെ സ്വത്ത് കണ്ട്കെട്ടി ഇൗടാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ബണ്ട് പൊട്ടിയതുമൂലം ജില്ലയിലെ ഏക്കർ കണക്കിന് കോൾ നിലത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. മൂന്ന് മണിക്കൂറിനകം ആയിരങ്ങളുടെ വീടുകളിൽ വെള്ളം കയറി. ഉൗരകം, പല്ലിശ്ശേരി എന്നിവിടങ്ങളിൽ മാത്രം അറനൂറോളം വീടുകൾ വെള്ളത്തിലായി. കോടികളുടെ നഷ്ടമാണുണ്ടായത്. മഴക്കാലത്ത് കരുവന്നൂർ പുഴയിലുണ്ടാകുന്ന അധിക ജലം ഇല്ലിക്കൽ റെഗുലേറ്ററിലെ ഷട്ടറുകൾ ഉയർത്തി നിയന്ത്രിക്കണം. വെള്ളം അതുവഴി കനോലി കനാലിലേക്ക് ഒഴുക്കുകയാണ് ചെയ്യുക. വെള്ളപ്പൊക്കത്തെ തടയാനാണിത്. എന്നാൽ, ഇത് ചെയ്യുന്നതിൽ എൻജിനീയർമാർ വീഴ്ച വരുത്തി. പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നാൽ കരുവന്നൂർ പുഴയിലാണ് വെള്ളമുയരുക. ഇൗ ഡാമുകൾ തുറക്കുന്നുവെന്ന് മുന്നറിയിപ്പുണ്ടായിട്ടും ഇല്ലിക്കൽ റെഗുലേറ്റർ ഷട്ടറുകൾ ഉയർത്താൻ ഇവർ നടപടിയെടുത്തില്ല. ഇവർ നടപടിയെടുത്തിരുന്നെങ്കിൽ ബണ്ട് പൊട്ടുകയോ ഇത്രയും നാശനഷ്ടമുണ്ടാവുകയോ ചെയ്യുമായിരുന്നില്ല. എൻജിനീയർമാർ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്-പരാതിയിൽ ആരോപിച്ചു. ഇല്ലിക്കൽ റെഗുലേറ്റർ ഷട്ടറുകൾ കാലാകാലങ്ങളിൽ ഉയർത്തി വെള്ളം നിയന്ത്രിക്കാൻ നടപടിയുണ്ടാകണം. പുഴയോരത്തിലെയും ബണ്ടിലെയും ൈകേയറ്റം ഒഴിപ്പിക്കണം. വിവിധ ബണ്ട് റോഡുകൾ റീസർവേ ചെയ്ത് അതിർത്തി പുനർനിശ്ചിയിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.