പീഡന വിവാദത്തിൽ തൃശൂരിലെ സി.പി.എമ്മും: വനിത നേതാവിനെ ഡി.വൈ.എഫ്.ഐ നേതാവ് എം.എൽ.എ ഹോസ്​റ്റലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന്​

തൃശൂർ: ഡി.വൈ.എഫ്.ഐ നേതാവ് എം.എൽ.എ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വനിത നേതാവി​െൻറ പരാതി. പാർട്ടിക്ക് നൽകിയ പരാതിയിൽ നടപടിയില്ലാത്ത സാഹചര്യത്തിൽ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർക്ക് കാട്ടൂർ സ്വദേശിയായ വനിത നേതാവ് പരാതി നൽകി. ഇതേത്തുടർന്ന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ എൻട്രൻസിന് കോച്ചിങിന് ചേരാൻ തിരുവനന്തപുരത്ത് പോവുകയിരുന്ന യുവതിയൊടൊപ്പം ജീവൻലാൽ പോയിരുന്നു. ഇയാൾ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് വിളിച്ച് കോച്ചിങ് സ​െൻററിൽ സീറ്റ് ശരിയാക്കുകയും ചെയ്തുവത്രേ. എന്നാൽ തിരിച്ചുമടങ്ങുന്നതി​െൻറ ഭാഗമായി എം.എൽ.എ ഹോസ്റ്റലിൽ ബാഗ് എടുക്കാൻ ചെന്ന തന്നെ ലൈംഗിക ചുവയോടെ കയറി പിടിക്കുകയായിരുന്നെന്നാണ് പരാതി. പ്രതികരിച്ചപ്പോൾ കരഞ്ഞ് ക്ഷമാപണം നടത്തി. ജൂലൈ 11നായിരുന്നു സംഭവം. വീട്ടിലെത്തി അമ്മയോട് ഇക്കാര്യം അറിയിച്ചു. പരാതി കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഡി.വൈ.എഫ്.ഐ കാട്ടൂർ മേഖല സെക്രട്ടറി വിളിച്ച് േബ്ലാക്ക് സെക്രട്ടറിയെയും ഏരിയ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും പുറത്തറിയുന്നത് പാർട്ടിക്ക് ദോഷകരമാണെന്നും അറിയിച്ചു. ഇൗ സാഹചര്യത്തിൽ തുടർ നടപടികളിലേക്ക് കടക്കാതിരിക്കുകയായിരുന്നു. എന്നാൽ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് നിയമപരമായി നീങ്ങുന്നതെന്ന് സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ഇയാൾക്കെതിരെ നടപടിക്ക് ജില്ല കമ്മിറ്റിക്ക് ശിപാർശ ചെയ്തു. അടുത്ത ദിവസം ചേരുന്ന ജില്ല കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്യാനിരിക്കുകയാണെന്ന് നേതൃത്വം പറയുന്നു. ഇതിനിടെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ ജീവൻ ലാലിനെതിരെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കേസെടുത്തത്. പരാതിയുയർന്നതോടെ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജില്ല പ്രസിഡൻറ് എ. നാഗേഷ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.