ഐ.എസ്.ടി പ്രളയബാധിതർക്ക് തണലായി- എം.എൽ.എ

മാള: പ്രളയത്തിൽ സർവവും നഷ്ടപെട്ടവർക്ക് സേവനം നൽകുകവഴി മാള ഐ. എസ്. ടി അശ്രിതരുടെ തണൽ കേന്ദ്രമായി മാറിയെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിൽ ഐ.എസ്.ടിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പി.എ. സാബു, സലാം ചൊവ്വര, സുരേഷ് മാള, ഐ.എസ്.ടി ട്രഷറർ എൻ.എ ഹസൻ, ജോ. സെക്രട്ടറി. കെ.പി. നൗഷാദ്, മസ്ജിദ് കമ്മിറ്റി സെക്രട്ടറി എ.എം. അലി, ഇ.കെ. അബ്്ദുൽ ഖാദർ, ടി.കെ. മുഹമ്മദലി, എ.എ. ഉബെസ്, ടി.എ. മിർസാദു റഹ്മാൻ, യൂസഫ് പൂപ്പത്തി, ജോണി പുത്തൻചിറ എന്നിവർ സംസാരിച്ചു. മാളയിൽ ഐ.എസ്.ടി പ്രവർത്തനങ്ങളെ വി.ആർ. സുനിൽകുമാർ എം.എൽ.എ അഭിനന്ദിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.