തൃശൂര്‍: എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മൂന്നാമത് വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുടെ പാസ ിങ് ഔട്ട് പരേഡ് തൃശൂര്‍ എക്‌സൈസ് അക്കാദമി ആന്‍ഡ് റിസർചിൽ വ്യാഴാഴ്ച രാവിലെ എട്ടിന് നടക്കും. എക്‌സൈസ്മന്ത്രി ടി.പി. രാമകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ച് പാസിങ് ഔട്ട് പരേഡ് പരിശോധിക്കും. എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പങ്കെടുക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന 115 വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരില്‍ ബി.ടെക്, എം.ബി.എ, എം.സി.എ, സെറ്റ് ആന്‍ഡ് നെറ്റ് യോഗ്യതയുള്ളവരും ഉണ്ട്. ലാപ്‌ടോപ് വിതരണം തൃശൂർ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിലെ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നു. ഫോണ്‍: 0487-2364900. ജില്ലയില്‍ 58 ക്യാമ്പുകള്‍ തൃശൂര്‍: ജില്ലയില്‍ നിലവിലുള്ളത് 58 ദുരിതാശ്വാസക്യാമ്പുകൾ. 713 കുടുംബങ്ങളിലായി 2123 പേര്‍ ക്യാമ്പുകളില്‍ താമസിക്കുന്നു. കുന്നംകുളത്ത് ക്യാമ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.