കൊടുങ്ങല്ലൂർ: പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് സഹായ പാക്കേജും കുടിവെള്ള സ്രോതസ്സുകളുടെ ശാസ്ത്രീയ ശുചീകരണവുമായി കൊടുങ്ങല്ലൂർ മർച്ചൻറ്സ് അസോസിയേഷൻ. വ്യാപാരികൾക്ക് സബ്സിഡിയോടെ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കാൻ അസോസിയേഷൻ ഭരണ സമിതി യോഗത്തിൽ ധാരണയായി. നഗരസഭ പരിധിയിലെ കുടിവെള്ള സ്രോതസ്സുകൾ മർച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ശുചീകരിക്കാനും ഇതിന് വിദഗ്ധരുടെ സഹായം തേടാനും തീരുമാനിച്ചു. പ്രളയം മൂലം നാശനഷ്ടം നേരിട്ട വ്യാപാരികൾക്കുള്ള സഹായം സെപ്റ്റംബർ നാലിന് വൈകീട്ട് മൂന്നിന് വ്യാപാര ഭവനിൽ ചേരുന്ന യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.