ആമ്പല്ലൂര്‍: പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാർഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കുന്നതിെൻറ ജില്ലതല ഉദ്ഘാടനം നന്തിക്കര ഗവ. വൊക്കേഷനല്‍ സ്‌കൂളില്‍ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. 600 കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗും പാഠപുസ്തകവും വിതരണം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് കാര്‍ത്തിക ജയന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. രാജന്‍, ബി.എസ്.എന്‍.എല്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ രാജേന്ദ്രന്‍, തമിഴ്‌നാട് കുറിച്ചി ലയണ്‍സ് ജില്ല വൈസ് ഗവര്‍ണര്‍ ആര്‍.എല്‍. കരുണാനിധി, തമിഴ് നാട്ടിലെ കേരള പ്രളയദുരിതാശ്വാസ പദ്ധതി കോഒാഡിനേറ്റര്‍ മെക്‌സണ്‍ ബാലു, പറപ്പൂക്കര പഞ്ചായത്തംഗങ്ങളായ കെ.കെ. രാജന്‍, വി.എസ്. വേണു, പി.ടി.എ പ്രസിഡൻറ് എം.ആര്‍. ഭാസ്‌കരന്‍, വിനോദ് കുറുമാലി, കെ.കെ. ലീന, സമീന തോമസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.