എടമുട്ടം യു.പി സ്കൂൾ ഇനി പാലപ്പെട്ടി മദ്​റസയിൽ

തൃപ്രയാർ: വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ട് പ്രവർത്തനയോഗ്യമല്ലാതായ സ്കൂൾ മദ്റസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. എടമുട്ടം യു.പി സ്കൂളാണ് പാലപ്പെട്ടി റൗളത്തുൽഹിക്കം മദ്റസയിൽ തിങ്കളാഴ്ച പ്രവർത്തനമാരംഭിച്ചത്. ഗീത ഗോപി എം.എൽ.എ, പാലപ്പെട്ടി ജുമാമസ്ജിദ് ഖത്തീബ് ഉസ്മാൻ സഖാഫി, വലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ്, ആൽഫ പാലിയേറ്റിവ് ചെയർമാൻ കെ.എം. നൂർദ്ദീൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. അബ്ദുൽമജീദ്, പ്രധാനാധ്യാപിക വി.വി. വീനസ് എന്നിവർ വിദ്യാർഥികളെ സ്വീകരിച്ചു. ഈ അധ്യയനവർഷം സ്കൂൾ സൗജന്യമായി മദ്റസയിൽ പ്രവർത്തിക്കുവാൻ മദ്റസ കമ്മിറ്റി അനുവാദം നൽകി. സമീപത്തെ സ്വകാര്യ കെട്ടിടത്തിൽ മാസം 30,000 രൂപ വാടക നൽകി സ്കൂൾ പ്രവർത്തിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും അധ്യാപകരുടെയും മറ്റുള്ളവരുടെയും എതിർപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സൗജന്യ വാഗ്ദാനവുമായി മദ്റസ അധികൃതർ രംഗത്തുവന്നത്. കെട്ടിടത്തി​െൻറ താഴത്തെ നിലയിൽ സ്കൂളും മുകളിൽ മദ്റസയും പ്രവർത്തിക്കും. വിദ്യാർഥികൾക്ക് പായസം നൽകിയാണ് പുതിയ ക്ലാസുകളിൽ പഠനം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.