തൃശൂർ: പ്രളയ ബാധിത പ്രദേശങ്ങളിലെ കുടിവെള്ളം സൗജന്യമായി പരിശോധിക്കുമെന്ന അറിയിപ്പ് അറിഞ്ഞ് വാട്ടർ അതോറിറ്റിയുടെ കിഴക്കുംപാട്ടുകരയിലെ മേഖല ഒാഫിസിൽ എത്തിയത് ഇരുനൂറിലേറെ പേർ. ജനത്തിരക്ക് നിയന്ത്രിക്കാനും പാടുപെട്ടു. ഓഫിസിൽ നിശ്ചിത പരിധിക്കപ്പുറത്ത് ജലം പരിശോധിക്കാനുള്ള സൗകര്യമില്ലെന്ന് അറിയിച്ചതോടെ ചിലർ ബഹളം വെച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിെൻറ പ്രാഥമിക പരിശോധന നടന്നുവന്നിരുന്നു. തിങ്കളാഴ്ച മുതൽ സൗജന്യമായി പൂർണ പരിശോധന നടത്താൻ വാട്ടർ അതോറിറ്റി തീരുമാനിച്ചു. ഒരു ദിവസം 150 സാമ്പിളുകളേ പരിശോധിക്കൂവെന്നും അറിയിച്ചിരുന്നു. മേഖല ഒാഫിസിൽ ഒരു ദിവസം പരമാവധി 70 സാമ്പിൾ പരിശോധിക്കാനുള്ള സൗകര്യമേ അവിടെയുള്ളൂ. എന്നിരിക്കെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത് ഇരട്ടിയാക്കുകയായിരുന്നു. എന്നാൽ, രാവിലെ മുതൽ ജനം ഇങ്ങോേട്ടക്ക് ഒഴുകി. അതോടെ ഉദ്യോസ്ഥർ പൊറുതി മുട്ടി. രാവിലെ 10 മുതൽ രണ്ടുവരെയാണ് സാമ്പിളുകൾ സ്വീകരിക്കുകയെന്നും അറിയിച്ചിരുന്നു. അതൊന്നും ആളുകളുടെ ശ്രദ്ധയിൽ വന്നില്ല. തീരെ നിവൃത്തിയില്ലാതായേപ്പാൾ കുറച്ചു പേർക്ക് പ്രാഥമിക പരിശോധന നടത്തികൊടുത്തു. 50ലേറെ പേരെ മടക്കിയയക്കുകയും ചെയ്തു. പ്രളയാനന്തരം കിണർ വെള്ളം കുടിക്കാൻ യോഗ്യമാണോ എന്നാണ് പരിശോധിക്കുന്നത്. പകർച്ച വ്യാധികൾ പൊട്ടിപുറപ്പെടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണിത്. വെള്ളത്തിെൻറ ക്ഷാര, അമ്ല ഗുണങ്ങൾ, മറ്റു വിധത്തിലുള്ള മാലിനമായിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിേശാധിക്കുന്നത്. സാധാരണ ഗതിയിൽ ഘട്ടം ഘട്ടമായി 12 ദിവസം കൊണ്ടാണ് ഇൗ പരിശോധന പൂർത്തിയാക്കുക. ഇതാണ് തിരക്കിട്ട് ഒറ്റ ദിവസം കൊണ്ട് ചെയ്യുന്നത്. അതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം ഇരട്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.