നിര്‍ധന കുടുംബത്തി​ന്​ വീടൊരുക്കി ഫേസ്ബുക്ക്​​ കൂട്ടായ്മ

കൊടകര: നിര്‍ധന കുടുംബത്തി​െൻറ ചോര്‍ന്നൊലിക്കുന്ന വീട് കൊടകരയിലെ 'എഴുത്തുകാര്‍' ഫേസ്ബുക്ക് കൂട്ടായ്മ അറ്റകുറ്റപ്പണി നടത്തി. വീടി​െൻറ മുന്‍വശത്തെ ഓടിട്ട മേല്‍ക്കൂര നീക്കി പകരം ഷീറ്റ് മേഞ്ഞും ഭിത്തികള്‍ തേച്ച് പെയിൻറടിച്ചും വാതിലുകള്‍ക്കും ജനലുകള്‍ക്കും കതകുകള്‍ പിടിപ്പിച്ചുമാണ് പുനര്‍നിർമാണം പൂര്‍ത്തീകരിച്ചത്. കുടിവെള്ളം ലഭ്യമാക്കുന്നതിനായി ടാങ്ക് സ്ഥാപിച്ച് പ്ലംബിങ് പണികളും നടത്തി. വീടി​െൻറ താക്കോല്‍ദാനം സെപ്റ്റംബർ ഒമ്പതിന് രാവിലെ 10ന് മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ പ്രതിനിധി സജയന്‍ ഞാറേക്കാട്ടില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.