വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിൽ പ്രതിഷേധം

കൊടുങ്ങല്ലൂർ: വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷ​െൻറ (എ.െഎ.ടി.യു.സി) ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ എൻ.എച്ച് ഓഫിസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. നാഷനൽ ഹൈവേ ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിത സമീപനത്തിനെതിരെ ജനമനസ്സാക്ഷി ഉണരണമെന്നും തൊഴിലാളികൾക്ക് നിയമപരമായ പരിരക്ഷ നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.വി. വസന്തകുമാർ, സി.സി. വിപിൻചന്ദ്രൻ, പി.പി. സുഭാഷ്, എം.എൻ. രാമകൃഷ്ണൻ, ഒ.സി. ജോസഫ്‌, കെ.കെ. രാജേന്ദ്രൻ, എം. സന്ദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.