പെരുമ്പിലാവ്: ചെങ്ങന്നൂരിലെ പ്രളയബാധിതർക്കായി പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ 2005 ബാച്ച് പൂർവ വിദ്യാർഥികളുടെ സഹായം. ഒരു ലോറി നിറയെ ഭക്ഷണ കിറ്റും കുടിവെള്ളവും ഗ്യാസ് അടുപ്പ്, പാത്രങ്ങൾ തുടങ്ങിയ വീട്ടുപകരണങ്ങളും പുതുവസ്ത്രങ്ങളുമടങ്ങിയ പത്തുലക്ഷത്തോളം വിലമതിപ്പുള്ള മൂന്നൂറോളം വീട്ടുകാർക്കുള്ള ഭക്ഷണ കിറ്റുകളാണ് നൽകിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് അൻസാർ കാമ്പസിൽ നിന്ന് പുറപ്പെട്ട സേവന സംഘത്തിെൻറ വാഹനം പ്രിൻസിപ്പൽ സലീൽ ഹസൻ ഫ്ലാഗ്ഓഫ് ചെയ്തു. വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ സുഹൈർ ഇസ്മയിൽ, ട്രഷറർ ഫസൽ ഉസ്മാൻ, ഖത്തർ, യു.എ.ഇ പൂർവ വിദ്യാർഥികളുടെ സംഘടന പ്രസിഡൻറുമാരായ സഹൽ, നഹാസ്, മിൻഹാസ് അബുട്ടി, ഡോ. നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.