വെള്ളിക്കുളങ്ങര: പ്രളയത്തില്‍ ദുരിതം നേരിട്ട കാരിക്കടവ്, ആനപ്പാന്തം കോളനികളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ജീവിതം തിരികെ പിടിക്കാന്‍ കൈത്താങ്ങുമായി സംഘടനകളെത്തി. തലക്കോട്ടുകര വിദ്യ എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് വളൻറിയര്‍മാരും കൂടപ്പുഴ നിത്യസഹായ മാത പള്ളിയില്‍ നിന്നുള്ള ഭക്തസംഘടന പ്രവര്‍ത്തകരുമാണ് ശനിയാഴ്ച കോളനികളിലെത്തി സേവന പ്രവര്‍ത്തനം നടത്തിയത്. വികാരി ഫാ. സണ്ണി കളമ്പനാംതടത്തിലിെൻറ നേതൃത്വത്തില്‍ കൂടപ്പുഴ ദേവാലയത്തില്‍ നിന്നെത്തിയവര്‍ ആദിവാസി കുടുംബങ്ങള്‍ക്ക് പാത്രങ്ങളും മറ്റു ഗൃഹോപകരണങ്ങളും നല്‍കി. വിദ്യ എന്‍ജിനീയറിങ് കോളജ് എന്‍.എസ്.എസ് വളൻറിയര്‍മാര്‍ വീടുകളിലെ വൈദ്യുതി തകരാറുകള്‍ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്തു. കേടായ മോട്ടോറുകളും ഇവര്‍ നന്നാക്കി. ആദിവാസി കുടുംബങ്ങള്‍ക്ക് സി.എഫ്.എല്‍. ലാമ്പുകളും ഇവര്‍ സമ്മാനിച്ചു. മറ്റത്തൂര്‍ പഞ്ചായത്തംഗം ജോയ് കാവുങ്ങല്‍, വില്ലേജോഫിസര്‍ പി.ഡി. ഷാജു എന്നിവരും കോളനികളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.