മാള: മലപ്പുറം പത്തപിരിയം ദയ ആശുപത്രിയിലെ ഡോക്ടർ വി.പി.എം അഷറഫ് സഹപ്രവർത്തകർക്കൊപ്പം പ്രളയാനന്തര ശുചീകരണത്തിന് മാള കുഴൂർ പഞ്ചായത്തിലെത്തി. മലപ്പുറം എടവണ്ണയിലെ നവയുഗ ക്ലബ് അംഗങ്ങളും ഇവർക്കൊപ്പമുണ്ട്. എരവത്തൂർ മേലാംതുരുത്തിലെ നിരവധി വീടുകൾ ഇവർ ശുചീകരിച്ചു. സേവന പ്രവർത്തനങ്ങൾക്ക് മാള വലിയപറമ്പ് ദയ ചാരിറ്റബിൾ ട്രസ്റ്റ് അംഗം വി.എം. ഖാലിദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.