മത്സ്യത്തൊഴിലാളികൾ മഹനീയമാതൃക -സ്പീക്കർ ശ്രീരാമകൃഷ്ണൻ

വടക്കേക്കാട്: പ്രളയബാധിതരെ രക്ഷിക്കുന്നതിൽ സ്നേഹത്തി​െൻറ സേനാവ്യൂഹം തീർത്ത് മഹനീയമാതൃക കാട്ടിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്ലൂർ മഹല്ലി​െൻറ വിഹിതം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങൾ എങ്ങനെ സൃഷ്ടിപരമായി പ്രയോജനപ്പെടുത്താമെന്ന് കേരള യുവത പ്രളയകാലത്ത് കാണിച്ചുതന്നെന്നും സ്പീക്കർ പറഞ്ഞു. നാട്ടിലും മറുനാട്ടിലുമുള്ള മഹല്ല് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 5,55,555 രൂപയുടെ ചെക്ക് മഹല്ല് പ്രസിഡൻറ് എ.ടി. ഉസ്മാൻ ഹാജിയും ഇമാം ഖലീലുറഹ്മാൻ വാഫിയും ചേർന്ന് സ്പീക്കർക്ക് കൈമാറി. മഹല്ല് ഭാരവാഹികളും പ്രവാസി കമ്മിറ്റി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.