സൗജന്യ പെയി​ൻറിങ്ങുമായി ബൈജു പാറേക്കാടൻ

മാള: പ്രളയത്തിൽ മുങ്ങിയ വീടുകൾ സൗജന്യമായി പെയിൻറ് ചെയ്തു നൽകി പൊതുപ്രവർത്തകനും പെയിൻറിങ് കരാർ ജോലിക്കാരനുമായ മാള പള്ളിപ്പുറം സ്വദേശി ബൈജു പാറേക്കാടൻ. കൂടെ ജോലി ചെയ്യുന്ന എൺപതോളം ജോലിക്കാരും പിന്തുണയുമായി കൂടെയുണ്ട്. കൂടുതൽ നാശം സംഭവിച്ച കുഴൂർ പഞ്ചായത്ത് കൊച്ചുകടവ് പ്രദേശത്താണ് ഒന്നാം ഘട്ട പ്രവർത്തനം തുടങ്ങിയത്. അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. വസന്ത്കുമാർ, എം.ആർ. അപ്പുക്കുട്ടൻ, പി.കെ. അലി, ബൈജു പുറക്കാട്ട്, സാബു ഏരിമ്മൽ, ഷാൻറി ജോസഫ് തട്ടകത്ത്, ഇ.സി. ഫ്രാൻസിസ്, വർഗീസ് മരോട്ടിക്കൽ എന്നിവർ സംസാരിച്ചു. പ്രതിമ നിർമാണത്തിനെതിരെ പരാതി മാള: കൊടകര -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടത്തുന്ന പ്രതിമ നിർമാണം നിർത്തണമെന്നാവശ്യപ്പെട്ട് പരാതി. മാള വടമയിലാണ് സ്വകാര്യ വ്യക്തി പ്രതിമകൾ നിർമിക്കുന്നത്. നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ പരിസ്ഥിതിക്കും പരിസരവാസികൾക്കും ദോഷംചെയ്യുന്നതായി മാള പഞ്ചായത്തിന് നാട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.