പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കോർപറേഷൻ ഭരണകക്ഷിയെ കുറ്റപ്പെടുത്തി പ്രതിപക്ഷം

തൃശൂർ: . ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് രേഖപ്പെടുത്തി പെൻഷൻ നിഷേധിച്ചതിനെതിരെ സമരവും. തിങ്കളാഴ്ച കൗൺസിൽ യോഗത്തിലായിരുന്നു കോൺഗ്രസി​െൻറ പ്രകടനം. 71 അജണ്ടയിൽ ആകെ പരിഗണിച്ചത് ഒന്ന് മാത്രവും. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കോർപറേഷൻ ഒന്നും ചെയ്തില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ, 24 മണിക്കൂർ പ്രവർത്തിച്ച കൺട്രോൾ റൂമും മറ്റു സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നെന്ന് ഭരണപക്ഷം തരിച്ചടിച്ചു. ക്യാമ്പുകൾക്കാവശ്യമായ തുകയും നൽകിയെന്ന് ഭരണപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. പെൻഷൻ നിഷേധിച്ചതിനെതിരെ യോഗം തുടങ്ങുന്നതിനുമുമ്പ് കൗൺസിൽ ഹാളിനു മുന്നിൽ കോൺഗ്രസ് കൗൺസിലർമാർ ധർണ നടത്തി. സൈക്കിൾ പോലും വാങ്ങാൻ ശേഷിയില്ലാത്തവരെ വാഹന ഉടമകളാക്കിയെന്നും ആരോപിച്ചു. ഇരുപതിനായിരത്തിൽ അയ്യായിരം പേരുടെ പെൻഷൻ തടഞ്ഞു വെച്ചിരിക്കുകയാണ്. ഇക്കാര്യം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ ചേരണമെന്ന് കോൺഗ്രസ് സഭാനേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിേയൽ എന്നിവർ ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തിനിറങ്ങിയ സന്നദ്ധപ്രവർത്തകരെ കൗൺസിൽ അനുമോദിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.