തൃശൂർ: പ്രളയം ബാധിച്ച കർഷകർക്ക് വിള നഷ്ടത്തിനു പുറമെ മൂലധന സാമഗ്രികൾക്കും നഷ്ടപരിഹാരം ലഭിക്കും. നേരത്തെ വിള നഷ്ടം മാത്രമാണ് സർക്കാർ കണക്കാക്കിയിരുന്നത്. ഇതു പ്രാകാരം 1361.74 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിെൻറ കണക്ക്. എന്നാൽ കർഷകർ കൃഷിക്കായി കാലങ്ങളായി ഒരുക്കിയ സർവതും നഷ്ടമായിരുന്നു. വിവിധ മേഖലകളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് വിള നഷ്ടത്തിനു പുറമെ മൂലധന സാമഗ്രികൾക്കും നഷ്ടപരിഹാരം നൽകാൻ നിർദേശം വന്നത്. ഇത് സംബന്ധിച്ച് കൃഷി വകുപ്പ് പ്രത്യേക ഉത്തരവിറക്കി. നിലവിൽ കർഷകർ വിള നഷ്ടം മാത്രം ഉൾപ്പെടുത്തിയുള്ള അപേക്ഷയാണ് കൃഷിഭവനിൽ സമർപ്പിച്ചിട്ടുള്ളത്. വിത്ത്, വളം തുടങ്ങിയവ സൂക്ഷിക്കാനുള്ള കെട്ടിടങ്ങൾ, കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വാഹനങ്ങൾ, പമ്പുസെറ്റുകൾ തുടങ്ങിയവയുടെ കേടുപാടുകൾ തീർക്കൽ, വിത്ത്, തൈകൾ, വളം, മറ്റു സാമഗ്രികൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിെൻറ വിവരങ്ങൾ, കാർഷിക വിപണന സൗകര്യങ്ങൾക്കുള്ള നാശം, കർഷക ഭവനങ്ങൾക്കുള്ള നാശം, പോളി ഹൗസുകളുടെ നാശം, മറ്റു കെട്ടിട - ഉപകരണങ്ങളുടെ നാശനഷ്ടങ്ങൾ തുടങ്ങിയ വിവരങ്ങൾ കൂടി ശേഖരിക്കാൻ കൃഷി ഉദ്യോഗസ്ഥരോട് കൃഷി ഡയറക്ടർ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. കർഷകർക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഉത്തരവ്. 370 കോടി നഷ്ടമുണ്ടായ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും അധികം നഷ്ടം നേരിട്ടത്. മലപ്പുറം- 202 കോടി, ഇടുക്കി- 145 കോടി എന്നിങ്ങനെയാണ് ജില്ലകളിലെ വൻ കാർഷിക വിള നഷ്ടം. 586 കോടിയുടെ വാഴകൃഷിയും 391 കോടിയുടെ നെല്‍കൃഷിയും 104 കോടിയുടെ പച്ചക്കറി കൃഷിയും നശിച്ചെന്നാണ് കൃഷി വകുപ്പിെൻറ റിപ്പോർട്ട്. മൂലധന സാമഗ്രികളുടെ നഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ കാർഷിക മേഖലയിലെ നഷ്ടം ഇരട്ടിയിലധികമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.