കൊച്ചനൂരിൽ ഒമ്പതു വീടുകൾ ഉടൻ നിർമിക്കും

വടക്കേക്കാട്: പ്രളയത്തിൽ വീടുകൾ തകർന്നവർക്ക് ജനകീയ പദ്ധതിയിൽ വടക്കേക്കാട് പഞ്ചായത്തിലെ കൊച്ചനൂരിൽ ഒമ്പത് വീടുകൾ പണിയും. കഴിഞ്ഞ ദിവസം ചേർന്ന നാട്ടുകാരുടെ യോഗത്തിൽ ആറു വീടുകളുടെ ചെലവ് പൂമുഖം സാംസ്കാരിക നിലയവും മൂന്നു വീടുകൾ കർമ്മ സേവന സമിതിയും ഏറ്റെടുത്തു. ഇതനുസരിച്ച് പ്രദേശത്ത് വാസയോഗ്യമല്ലാതായ ഒമ്പത് വീടുകളുടെയും പുനർനിർമാണം ഉടൻ തുടങ്ങാനാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി ആൻറണി വാഴപ്പിള്ളി പറഞ്ഞു. പ്രസിഡൻറ് മറിയു മുസ്തഫ, വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, ഉസ്മാൻ പള്ളിക്കര, അശ്റഫ് പേങ്ങാട്ടയിൽ, കെ.പി. ഷജീർ, ഫാറൂഖ് മങ്കുളങ്ങര, ലൈല നിഷാദ്, മുഹമ്മദലി പള്ളിക്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.