ഗുരുവായൂർ: അഷ്ടമിരോഹിണി നാളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഘോഷയാത്രകൾ നടന്നു. നായർ സമാജത്തിെൻറ നേതൃത്വത്തിലുള്ള അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ ഘോഷയാത്ര രാവിലെ മമ്മിയൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ചു. ക്ഷേത്രമുറ്റത്ത് ഒരുക്കിയ വേദിയിൽ 'ജീവത'എഴുന്നള്ളത്തുകാർ ചുവടുവെച്ചാടി. ദേവീദേവന്മാർ പല്ലക്കിൽ എഴുന്നള്ളുന്നുവെന്ന സങ്കൽപത്തിലുള്ള ജീവത എഴുന്നള്ളത്ത് ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിനത്തിൽ മാത്രമുള്ളതാണ്. ഉറിയടിയും നടന്നു. കൃഷ്ണെൻറയും ഗോപികമാരുടെയും വേഷമണിഞ്ഞ കുട്ടികളുമായാണ് ഗുരുവായൂരിലേക്ക് ഘോഷയാത്ര നടന്നത്. പെരുന്തട്ടക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച ഗുരുവായൂർ ശിവകൃഷ്ണ ഭക്തസേവ സംഘത്തിെൻറ ഘോഷയാത്രയും ആകർഷകമായി. നെന്മിനി ബലരാമ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിലും ഘോഷയാത്ര നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.