ഈശ്വരനുണ്ണി പുരസ്കാരം ഏറ്റുവാങ്ങി​

ഗുരുവായൂര്‍: ഗുരുവായൂരപ്പൻ ക്ഷേത്രകല പുരസ്കാരം മിഴാവ് കലാകാരൻ കലാമണ്ഡലം പി.വി. ഈശ്വരനുണ്ണിക്ക് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് സമ്മാനിച്ചു. അഷ്ടമിരോഹിണിയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്കാരം കൈമാറിയത്. പിന്നണി ഗായകൻ പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ എം. വിജയൻ, ഉഴമാലക്കൽ വേണുഗോപാൽ, എ.വി. പ്രശാന്ത്, പി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംസാരിച്ചു. ഈശ്വരനുണ്ണിയുടെ നേതൃത്വത്തിൽ മിഴാവ് തായമ്പക അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.