ഒാർമയായത്​ നാട്ടുകാരുടെ സ്വന്തം ഡ്രൈവർ

പെരുമ്പിലാവ്: ഡ്രൈവർ കൊങ്ങണൂർ അതിയാരത്ത് കുമാര​െൻറ മരണത്തോടെ അക്കിക്കാവുകാർക്ക് നഷ്ടപ്പെട്ടത് സ്നേഹ നിധിയായ മാതൃകാ ഡ്രൈവറെ. ടാക്സി സേവന രംഗത്ത് 35 വർഷമായി അദ്ദേഹം പ്രവർത്തിക്കുന്നു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുകയും യൂനിഫോമിൽ മാത്രം വാഹനമോടിക്കുകയും ചെയ്തിരുന്നു കുമാരനെ ഒാേട്ടാ സ്റ്റാൻഡിലെ സഹപ്രവർത്തകർക്ക് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു. കഴിഞ്ഞ ദിവസം തൃത്താലയിലേക്ക് ഓട്ടം പോകാൻ സ്വദേശമായ കൊങ്ങണൂരിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് അക്കിക്കാവിലെത്തിയതായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടപ്പോൾ സ്വയം വാഹനമോടിച്ച് അൻസാർ ആശുപത്രിയിൽ എത്തിയെങ്കിലും മരണം കവർന്നു. ശനിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു വീട്ടിലെത്തിച്ചു. കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ അംഗമാണ് കുമാരൻ. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.