ഗുരുവായൂര്‍: ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് പൊളിക്കുന്ന കിഴക്കേനടയിലെ സത്രം കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞ 30 വ്യാപാരികളും താക്കോൽ ദേവസ്വത്തിന് കൈമാറി. പുനരധിവാസം ഉറപ്പാക്കുന്നതിനായി നിരവധി പ്രക്ഷോഭങ്ങളും സുപ്രീംകോടതി വരെ നീണ്ട നിയമ വ്യവഹാരങ്ങൾക്കും ശേഷമാണ് വ്യാപാരികൾ കട ഒഴിഞ്ഞത്. പുതിയ ഷോപ്പിങ് കോംപ്ലക്സിൽ മുറികളും കെട്ടിടം പൂർത്തിയാവുന്നതുവരെ താൽക്കാലിക സംവിധാനവും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് താക്കോൽ കൈമാറ്റം നടന്നത്. ദേവസ്വം ഭരണ സമിതി മാറിയതോടെയാണ് സമവായത്തിനുള്ള സാധ്യത തെളിഞ്ഞത്. കെ.വി. അബ്്ദുൽ ഖാദർ എം.എൽ.എ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിന് താക്കോലുകൾ കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്്ദുൽ ഹമീദ്, ഗുരുവായൂർ മർച്ചൻറ്സ് അസോസിേയഷൻ പ്രസിഡൻറ് ടി.എൻ. മുരളി, ജനറൽ സെക്രട്ടറി റഹ്മാൻ തിരുനെല്ലൂർ എന്നിവരും സന്നിഹിതരായിരുന്നു. കെട്ടിടം ചൊവ്വാഴ്ച മുതൽ പൊളിച്ച് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.